എരുമപ്പെട്ടി: കൊവിഡ്-19 ദുരിതാശ്വാസത്തിന് ഹോട്ടൽ വ്യാപാരിയുടെ സഹായ ഹസ്തം. എരുമപ്പെട്ടി സവേര ഹോട്ടലാണ് 50,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് നൽകിയത്. ഹോട്ടൽ ഉടമ പീതാംബരൻ, മകൻ ജിത്തു, സഹോദരൻ സുബ്രഹ്മണ്യൻ എന്നിവരിൽ നിന്ന് മന്ത്രി എ.സി. മൊയ്തീൻ തുക ഏറ്റ് വാങ്ങി. സി.പി.എം ഏരിയാ കമ്മിറ്റിയംഗം കെ.എം. അഷറഫ് സന്നിഹിതനായി.