പുതുക്കാട്: യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇന്നലെ ഉച്ചയോടെ ടോൾ പ്ലാസയിൽ ടോൾ പിരിവ് തടഞ്ഞു. ടോൾ ബൂത്തിൽ നിന്നും മാറാതെ തടസം ഉണ്ടാക്കിയ പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് ജിപ്പിൽ കയറ്റി സ്റ്റേഷനിലെത്തിച്ചു. തിങ്കളാഴ്ചയും യൂത്ത് കോൺഗ്രസ് പ്രവർത്തകർ ടോൾ പിരിവ് തടഞ്ഞിരുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് നിറുത്തി വച്ച ടോൾ പിരിവ് രാത്രിയായിട്ടും പുനരാരംഭിച്ചിട്ടില്ല.