അരിമ്പൂർ: സർക്കാരിന്റെ പലവ്യഞ്ജന കിറ്റ് വിതരണത്തിനായി അരിമ്പൂർ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ മുൻഗണനാ വിഭാഗത്തിൽപ്പെട്ട പിങ്ക് കാർഡുകാർക്കായി കിറ്റ് ഒരുങ്ങുന്നു. സപ്ലൈകോയുടെ നേതൃത്വത്തിലാണ് കേന്ദ്രം പ്രവർത്തിക്കുന്നത്.

കിറ്റ് നിറയ്ക്കുന്നത് ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി സി.ജി. സജീഷ്, മേഖലാ സെക്രട്ടറിമാരായ പി.എസ്. മിഥുൻ, സി.എസ്. അക്ഷയ്, റെനിൽ എന്നിവരുടെ നേതൃത്വത്തിലുള്ള അമ്പതോളം യുവാക്കളാണ്. ഇവർ നിറയ്ക്കുന്ന ഉത്പന്നങ്ങൾ തൂക്കം നോക്കുന്നത് സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരാണ്. 2369 കിറ്റുകളാണ് തയ്യാറാക്കുന്നത്.

പഞ്ചായത്തിലെ പിങ്ക് കാർഡ് ഉടമകൾക്ക് തിങ്കളാഴ്ച മുതൽ വിതരണം ചെയ്യും. ചുവന്ന കാർഡുകാർക്കുള്ള കിറ്റ് വിതരണം റേഷൻ കടകളിൽ നടക്കുന്നതായി സ്റ്റോർ മാനേജർ അശ്വതി ബിനോയ് പറഞ്ഞു.