ksu
പെരുമ്പുഴ പാലത്തിന്റെ സൈഡിലുള്ള കുടിവെള്ളപൈപ്പിന്റെ കേടുപാടുകൾ തീർക്കുന്നു

കാഞ്ഞാണി: മണലൂരിൽ കുടിവെള്ളക്ഷാമം രൂക്ഷമാകുമ്പോഴും പെരുമ്പുഴയിൽ കുടിവെള്ളം പാഴാകുന്നുവെന്ന കേരളകൗമുദി വാർത്തയെ തുടർന്ന് അധികൃതരുടെ അടിയന്തര ഇടപെടൽ. പെരുമ്പുഴയിൽ പൈപ്പിന് കേടുപാടുകൾ സംഭവിച്ച് അതിലൂടെ കുടിവെള്ളം ഒഴുകിപോയിരുന്നു. മണലൂർ പഞ്ചായത്തിന്റെ അതിർത്തിയിലുള്ള പെരുമ്പുഴ പാലത്തിന്റെ സൈഡിലൂടെ കടന്നുപോകുന്ന ഇരുമ്പ് പൈപ്പിനാണ് കേടുപാടുകൾ സംഭവിച്ചത്. അതിലൂടെയാണ് കുടിവെള്ളം പാലത്തിന്റെ അടിയിലുള്ള കാനയിലേക്ക് ഒഴുകിയിരുന്നത്.

മണലൂരിന്റെ വിവിധ ഭാഗങ്ങളിലേക്ക് പീച്ചിയിൽ നിന്നുള്ള കുടിവെള്ളം ഇരുമ്പ് പൈപ്പ് വഴിയാണ് എത്തിക്കുന്നത്. ഈ പൈപ്പിനാണ് കേടുപാടുകൾ സംഭവിച്ച് കുടിവെള്ളം പാലത്തിന് അടിയിലുള്ള കാനയിലേക്ക് ഒഴുകിയിരുന്നത്. പാലത്തിന്റെ സൈഡിലുള്ള പൈപ്പിന് കേടുപാടുകൾ സംഭവിച്ച് കുടിവെള്ളം പാഴായിപ്പോകുന്നത് ആരുടെയും ശ്രദ്ധയിൽ പ്പെടാത്തതും കുടിവെള്ളം പാഴായി പോകാൻ കാരണമായി. ഇത് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.

അധികൃതരുടെ ശ്രദ്ധയിൽപെട്ടതോടെ അടിയന്തരമായി കേടുപാടുകൾ തീർത്ത് കുടിവെള്ള പമ്പിംഗ് പുനാരംഭിക്കണമെന്ന് നിർദ്ദേശം കൊടുത്തിരുന്നു. ലോക്ക് ടൗൺ മൂലം സാധനസാമഗ്രികൾ കിട്ടാൻ വൈകിയതാണ് കേടുപാടുകൾ തീർക്കാൻ കാലതാമസം ഉണ്ടായതെന്ന് വാട്ടർ അതോറിറ്റി അധികൃതർ പറഞ്ഞു.