വടക്കാഞ്ചേരി: കൊവിഡ് 19 പ്രതിരോധം തുടരുന്ന സാഹചര്യത്തിൽ നായ്ക്കളിൽ പടരുന്ന അസുഖം ജനങ്ങളിൽ പരിഭ്രാന്തി പരത്തി. നഗരസഭയിലെ പാർളിക്കാട് പ്രദേശത്ത് നായകളിൽ പടരുന്ന വൈറസ് ബാധ മൂലം കഴിഞ്ഞ ദിവസം നായകൾ കൂട്ടത്തോടെ ചത്തൊടുങ്ങിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് നായകളുടെ രോഗകാരണം വൈറസ് മൂലമാണെന്ന നിഗമനത്തിലെത്തിയത്.
നായകളിൽ നിന്ന് നായകളിലേയ്ക്ക് പടരുന്ന കണയ്ൻ ഡിസ്റ്റംബർ എന്ന വൈറസ് മനുഷ്യരിലേക്ക് പടരില്ലെന്നും ആശങ്ക വേണ്ടെന്നും മൃഗസംരക്ഷണ വകുപ്പ് അധികൃതർ അറിയിച്ചു. ഭക്ഷണം, വെള്ളം എന്നിവയിലൂടെ വന്യമൃഗങ്ങളിലേക്ക് വൈറസ് പടരാൻ സാദ്ധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു. പാർളിക്കാട് മേഖലയിൽ വെറ്ററിനറി സർജൻ ഡോ. വി.എം. ഹാരീസിന്റെ നേതൃത്വത്തിൽ മുപ്പതോളം നായകൾക്ക് പ്രതിരോധ കുത്തിവയ്പ് എടുത്തു.