തൃശൂർ: ആരോഗ്യരക്ഷാ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന് ആയുർവേദ വകുപ്പിന്റെ സാദ്ധ്യതകൾ കൂടി ഉപയോഗപ്പെടുത്താനുളള സർക്കാർ തീരുമാനത്തിന്റെ ഭാഗമായി ജില്ലാ തലത്തിൽ ആയുർവേദ റസ്‌പോൺസ് സെൽ നിലവിൽവന്നു.

വിദഗ്ദ്ധ സമിതി സമർപ്പിച്ച ആക്ഷൻ പ്ലാൻ അംഗീകരിച്ചാണ് ആയുർവേദ രംഗത്തെ മുഴുവൻ മനുഷ്യവിഭവ ശേഷിയും ആരോഗ്യ സംരക്ഷണത്തിന് ഉപയോഗപ്പെടുത്തുന്നതിന് തീരുമാനിച്ചത്. കൊവിഡ് 19 ചികിത്സയിലും പ്രതിരോധത്തിലും ഇനി ജില്ലാ അടിസ്ഥാനത്തിൽ ഉള്ള കാര്യങ്ങൾ തീരുമാനിക്കുന്നത് ഈ സമിതി ആയിരിക്കും. സംസ്ഥാന തലത്തിലും മൂന്ന് മേഖലാ തലത്തിലും സെല്ലുകളുണ്ട്.

അംഗങ്ങൾ:

ഡോ. പി.ആർ. സലജകുമാരി (ജില്ലാ മെഡിക്കൽ ഓഫീസർ, ചെയർപേഴ്‌സൺ), ഡോ. കെ.ആർ. ബിജു (ജില്ലാ കോ- ഓർഡിനേറ്റർ), ഡോ എൻ.വി.ശ്രീവൽസ് (ജില്ലാ പ്രോഗ്രാം മാനേജർ നാഷണൽ ആയുഷ് മിഷൻ), ഡോ. കെ.വി.പി ജയകൃഷ്ണൻ (നോഡൽ ഓഫീസർ) ഡോ. അബ്ദുൽ റൗഫ് (വൈദ്യരത്‌നം ആയുർവേദ കോളേജ്), ഡോ. സി.കെ. ശ്രീജിൻ, ഡോ. ആർ.വി. ആനന്ദ്, ഡോ. സുശീല സജി, ഡോ. കെ.വി. രാമൻകുട്ടി വാര്യർ, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ മഞ്ജുള അരുണൻ.