കൊടുങ്ങല്ലൂർ: നഗരസഭയുടെ സമൂഹ അടുക്കളയിലേക്ക് എറിയാട് മണപ്പാട്ട് ഫൗണ്ടേഷന്റെ സഹായഹസ്തം. ചെയർമാന്റെ ചേംബറിൽ നടന്ന ചടങ്ങിൽ ഫൗണ്ടേഷൻ ഭാരവാഹിയായ നിയാസ് മണപ്പാട്ട് ചെയർമാൻ കെ.ആർ. ജൈത്രന് 10,000 രൂപ കൈമാറി. നഗരസഭാ സെക്രട്ടറി അഡ്വ. ടി.കെ. സുജിത്, ഹെൽത്ത് സൂപ്പർവൈസർ കെ.വി. ഗോപാലകൃഷ്ണൻ എന്നിവർ സംബന്ധിച്ചു.

ദിവസവും മൂന്ന് നേരവും മുന്നോറോളം പേർക്ക് സമൂഹ അടുക്കള മുഖേന ഭക്ഷണം നൽകുകുകയും തെരുവിൽ അലഞ്ഞു നടന്നിരുന്നവർക്കായി ഒരുക്കിയിട്ടുള്ള സംരക്ഷണം കേന്ദ്രത്തിൽ 50 പേർക്ക് മൂന്ന് നേരവും നഗരസഭ ഭക്ഷണം നൽകുന്നുണ്ട്. വിവിധ സ്ഥാപനങ്ങൾ, സംഘടനകൾ, വ്യക്തികൾ തുടങ്ങിയവരിൽ നിന്നെല്ലാം പല തരത്തിലുള്ള സഹായ സഹകരണങ്ങളാണ് അടുക്കളയിലേക്ക് ലഭിക്കുന്നത്.