ചേലക്കര: പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ കൊവിഡ് 19ന്റെ സാഹചര്യത്തിൽ നിറുത്തിവെച്ച എല്ലാ തരം പ്രതിരോധ കുത്തിവയ്പുകളും പുനരാരംഭിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, കമ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ, താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ് പ്രതിരോധ കുത്തിവയ്പുകൾ ആരംഭിച്ചത്. 24 മുതൽ എല്ലാ അംഗീകൃത കേന്ദ്രങ്ങളിലും പ്രതിരോധ കുത്തിവയ്പുകൾ ആരംഭിക്കും. എല്ലാവിധ വാക്‌സിനുകളും ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. പത്മകുമാർ അറിയിച്ചു.