കൊടുങ്ങല്ലൂർ: ഭാരതീയ ജനതാ പാർട്ടി അഴീക്കോട് കൊട്ടിക്കൽ ബുത്തിന്റെ ആഭിമുഖ്യത്തിൽ ആരോഗ്യ പ്രവർത്തകരായ ജെ.എച്ച്.ഐ അജീഷ്, ജെ.പി.എച്ച്.എൻ. ബിന്ദു, ആശാ വർക്കർമാരായ സോഫി, സുമിത, രതന എന്നിവരെ ആദരിച്ചു. മണ്ഡലം അദ്ധ്യക്ഷൻ സെൽവൻ മണക്കാട്ടുപടിക്ക് ബൂത്ത് പ്രസിഡന്റ് സുനിൽ ചേപ്പുളി സെക്രട്ടറി സുമേഷ് മേത്തശ്ശേരി എന്നിവർ ചേർന്ന് പി.എം കെയർ ഫണ്ട്‌ കൈമാറി. മണ്ഡലം സെക്രട്ടറി പ്രസിദ്ധൻ, അഴീക്കോട് മേഖല അദ്ധ്യക്ഷൻ സോമൻ, പ്രിൻസ് തലാശ്ശേരി, മിനി രാജു എന്നിവർ സന്നിഹിതരായിരുന്നു.