തൃപ്രയാർ: ആരോഗ്യ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെ, റെഡ് സോൺ മേഖലയുൾപ്പെടെയുള്ള മറ്റു ജില്ലകളിൽ നിന്ന് ഉദ്യോഗസ്ഥരെത്തി വലപ്പാട് സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നത് മേഖലയിലെ ജനങ്ങളുടെ ആരോഗ്യ സുരക്ഷയ്ക്ക് ഭീഷണി ആയതിനാൽ മറ്റു ജില്ലകളിൽ നിന്ന് വന്നവരുടെ പട്ടിക തയ്യാറാക്കി മുൻകരുതലെടുക്കണമെന്ന് ബി.ജെ.പി നാട്ടിക മണ്ഡലം പ്രസിഡന്റ്‌ ഇ.പി ഹരീഷ് മാസ്റ്റർ, ജനറൽ സെക്രട്ടറിമാരായ സേവ്യൻ പള്ളത്ത്, എ.കെ ചന്ദ്രശേഖരൻ എന്നിവർ പ്രസ്താവനയിൽ ആവശ്യപെട്ടു.