തൃശൂർ: ഏങ്ങണ്ടിയൂർ സ്വദേശിനിയായ നാലാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ ഡി.വൈ.എഫ്. ഐ നേതാവിനെ നാല് മാസമായിട്ടും അറസ്റ്റ് ചെയ്യാതെ സംരക്ഷിക്കുന്ന പൊലീസ് നടപടി ലജ്ജാകരമാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ്‌കുമാർ. 10 വയസ്സുള്ള വിദ്യാർത്ഥിനിയുടെ പരാതിയിൽ വാടാനപ്പിള്ളി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ചാവക്കാട് മജിസ്‌ട്രേറ്റിന് മുന്നിലും പെൺകുട്ടി മൊഴി നൽകി. പോക്‌സോ ആക്ട് പ്രകാരം ജാമ്യമില്ലാത്ത വകുപ്പുകൾ പ്രകാരം കേസ് എടുത്തെങ്കിലും പ്രതിയെ അറസ്റ്റ് ചെയ്തില്ല. പ്രതി ലൈംഗികാതിക്രമം കാട്ടിയതിന് നൽകിയ പരാതിയ മറ്റൊരു പരാതിയിൽ ജാമ്യമില്ലാത്ത വകുപ്പുകൾ ചേർത്ത് കേസ് എടുത്തെങ്കിലും ആ കേസിലും അറസ്റ്റ് ഉണ്ടായില്ലെന്നും ബി.ജെ.പി. ആരോപിച്ചു.