തൃശൂർ: കൊവിഡിന്റെ മറവിൽ സർക്കാർ നടത്തിയ സ്പ്രിൻക്ളർ അഴിമതിയിൽ ആരോപണ വിധേയനായ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലയിലെ 110 മണ്ഡലങ്ങളിൽ 550 സ്ഥലങ്ങളിൽ സമരം സംഘടിപ്പിക്കും. ഇതോടൊപ്പം അർഹരായ ആളുകൾക്ക് പച്ചക്കറി കിറ്റ് വിതരണവും നടത്തുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ: സി. പ്രമോദ് അറിയിച്ചു..