കയ്പമംഗലം: ചെന്ത്രാപ്പിന്നിയിലെ കടകളിൽ സിവിൽ സപ്ലൈസ് , ലീഗൽ മെട്രോളജി വകുപ്പുകൾ നടത്തിയ പരിശോധനയിൽ കുപ്പിവെള്ളത്തിന് പലവിലയെന്ന് കണ്ടെത്തി. കാലാവധി കഴിഞ്ഞ വെള്ളം വില കുറച്ച് കൊടുക്കുന്നതും കണ്ടെത്തി. ചെന്ത്രാപ്പിന്നിയിലെ വിവിധ കടകളിൽ നടത്തിയ പരിശോധനയിലാണ് പതിമൂന്ന് രൂപയുടെ കുപ്പിവെള്ളത്തിന് ഇരുപത് രൂപയും, കാലാലധി കഴിഞ്ഞ കുപ്പിവെള്ളത്തിന് 15 രൂപയും ഈടാക്കുന്നത് കണ്ടെത്തിയത്. വിലവിലവര പട്ടികയും, സ്റ്റോക്കും പ്രദർശിപ്പിക്കാത്ത മൂന്ന് സ്ഥാപനങ്ങൾക്കെതിരെ കളക്ടർക്ക് റിപ്പോർട്ടും നൽകി. പരിശോധനയിൽ സപ്‌ളെ ഓഫീസർ ഐ.വി സുധീർകുമാർ, ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർ കെ.എസ് അഭിലാഷ്, ചെന്ത്രാപ്പിന്നി വില്ലേജ് ഓഫീസർ മൊയ്തീൻ കുട്ടി എന്നിവർ പങ്കെടുത്തു.