കൊടുങ്ങല്ലൂർ: കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുങ്ങല്ലൂർ താലൂക്ക് ലൈബ്രറി കൗൺസിൽ 1,57,750 രൂപ സംഭാവന നൽകി. ലൈബ്രറി കൗൺസിലിൽ നിന്ന് അഫിലിയേഷൻ ലഭിച്ച ലൈബ്രറികളിൽ നിന്ന് സമാഹരിച്ച 91,600 രൂപയും ലൈബ്രേറിയൻമാരുടെ അലവൻസിൽ നിന്ന് സംഭാവനയായി നൽകിയ 66,150 രൂപയും ചേർത്തുള്ള ഈ സംഖ്യ നേരിട്ട് ദുരിതാശ്വാസനിധിയിലേക്ക് അടച്ചതായി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ടി.കെ രമേഷ് ബാബുവും സെക്രട്ടറി സി.എ നസീറും അറിയിച്ചു.