flgoff
തൃക്കൂർ പഞ്ചായത്തിലെ രോഗികൾക്കായി ആംബുലൻസിൽ മരുന്നും സേവനവും എത്തിക്കുന്നതിന്റെ ഫ്ലാഗ് ഓഫ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിർവഹിക്കുന്നു.

കല്ലൂർ: കൊവിഡ് 19ന്റെ പശ്ചാതലത്തിൽ രോഗികൾക്ക് അടിയന്തിര വൈദ്യസഹായം എത്തിക്കുന്നതിന് തൃക്കൂർ പഞ്ചായത്തിൽ നടപടിയായി. തൃക്കൂർ പഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ, പാലിയേറ്റീവ് വളണ്ടിയർ എന്നിവരടങ്ങിയ സംഘം ഇന്ന് മുതൽ രോഗികളുടെ വീടുകളിലെത്തും. ഇതിനായി കല്ലൂർ സഹകരണബാങ്കിന്റെ ആംബുലൻസിൽ വീടുകളിൽ മരുന്നും സേവനവും എത്തിക്കുന്നതിന്റെ ഫ്ലാഗ് ഓഫ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീജ, വൈസ് പ്രസിഡന്റ് കെ.സി. സന്തോഷ്, മെഡിക്കൽ ഓഫീസർ ഡോ.ഷീന.കെ.വാസു എന്നിവർ സംസാരിച്ചു.