തൃശൂർ: ലോക്ക് ഡൗണിൽ നിർമ്മാണ മേഖല പൂർണ്ണമായും സ്തംഭിച്ച സാഹചര്യത്തിൽ സിമന്റിന്റെ വില വർദ്ധന പിൻവലിക്കണമെന്ന് ഭാരതീയ വാണിജ്യ വ്യവസായ സമിതി പ്രസിഡന്റ് എ. നാഗേഷും, സംസ്ഥാന ജനറൽ സെക്രട്ടറി പി.വി. സുബ്രഹ്മണ്യനും ആവശ്യപ്പെട്ടു. വിലവർദ്ധന ലോക്ക് ഡൗണിന് ശേഷവും നിർമ്മാണ മേഖലയെ പ്രതികൂലമായി ബാധിക്കും. ലോക്ക് ഡൗൺ മൂലം ദുരിതത്തിലായ തൊഴിലാളികൾക്ക് പ്രത്യേക പാക്കേജ് നടപ്പാക്കാൻ സർക്കാർ തയ്യാറാകണമെന്നും അവർ പറഞ്ഞു.