മാള: ലോക്ക് ഡൗൺ കാലയളവിലെ ചിട്ടികളിൽ നറുക്കെടുപ്പോ ലേലമോ നടത്താത്ത തവണകൾക്ക് സമയം അനുവദിച്ച് നൽകണമെന്നാവശ്യപ്പെട്ട് അഡ്വ: വി.ആർ സുനിൽ കുമാർ എം.എൽ.എ മുഖ്യമന്ത്രിക്ക് കത്ത് നൽകി. കുറിക്കാർക്ക് രണ്ടോ അതിൽ കൂടുതലോ തവണകളിലെ പണം ഒന്നിച്ച് അടയ്ക്കേണ്ടി വരും. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ സാഹചര്യത്തിൽ സാധാരണക്കാർക്ക് പണം അടയ്ക്കാൻ ബുദ്ധിമുട്ട് നേരിടുമെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. മാള സ്വദേശി ഷാൻ്റി ജോസഫ് തട്ടകത്ത് എം.എൽ.എ മുഖാന്തരം മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിനൊപ്പമാണ് എം.എൽ.എ ഈ ആവശ്യം ഉന്നയിച്ചത്.