തൃശൂർ: "സ്പ്രിംക്ളർ കരാർ റദ്ദാക്കുക, അഴിമതിക്കാരെ കൽത്തുറുങ്കിടലയ്ക്കുക" എന്ന മുദ്രാവാക്യവുമായി കരാറിനെതിരെയുള്ള പ്രതിഷേധത്തിൻ്റെ ഭാഗമായി ജില്ലയിലെ 2,000 കേന്ദ്രങ്ങളിൽ പ്രതിഷേധം നടന്നു. ജില്ലാ, മണ്ഡലം, പഞ്ചായത്ത്, ബൂത്ത് കേന്ദ്രങ്ങളിൽ ലോക്ക് ഡൗൺ നിയമം പാലിച്ച് അഞ്ച് പേർ വീതം പ്ലക്കാർഡ് പിടിച്ചായിരുന്നു പ്രതിഷേധം. ജില്ലാ ഓഫീസിൽ നടന്ന പ്രതിഷേധത്തിൽ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡൻ്റ് എം.എസ് സംപൂർണ്ണ, സംസ്ഥാന വക്താവ് അഡ്വ. ബി. ഗോപാലകൃഷ്ണൻ, ജില്ലാ പ്രസിഡൻ്റ് അഡ്വ. കെ.കെ അനീഷ്കുമാർ, മണ്ഡലം പ്രസിഡൻ്റ് രഘുനാഥ് സി. മേനോൻ, ജില്ലാ സെക്രട്ടറി ഡോ. ആതിര എന്നിവർ നേതൃത്വം നൽകി. സംസ്ഥാന ഉപാദ്ധ്യക്ഷൻ സദാനന്ദൻ മാസ്റ്റർ വടക്കാഞ്ചേരിയിലും, മഹിളാമോർച്ച സംസ്ഥാന പ്രസിഡൻ്റ് അഡ്വ. നിവേദിത ഗുരുവായൂരിലും പ്രതിഷേധത്തിൽ പങ്കാളികളായി..