കൊടുങ്ങല്ലൂർ: പ്രവാസികളായ സഹകാരികൾക്ക് നാൽപ്പതിനായിരം രൂപ വരെ നാലു ശതമാനം പലിശനിരക്കിൽ സ്വർണ്ണപ്പണയ വായ്പ നൽകുമെന്ന് ബാങ്ക് ചെയർമാൻ കെ.ജി ശിവാനന്ദൻ അറിയിച്ചു. മറ്റുള്ളവരുടെ സ്വർണ്ണ വായ്പ ആറ് ശതമാനം ആക്കി കുറച്ചു കൊണ്ട് 50000/- രൂപ വരെ നൽകുന്നതാണ്. ബാങ്ക് അംഗങ്ങൾക്ക് പരസ്പര ജാമ്യത്തിൽ ആറ് ശതമാനം പലിശ നിരക്കിൽ 5000/- രൂപയുടെ വായ്പയ്ക്ക് അപേക്ഷിക്കാം. ജൂൺ 30 വരെ ഈ ആനുകൂല്യ വായ്പയ്ക്ക് അപേക്ഷിക്കാം. ജൂൺ 30 വരെ ബാങ്കിലെ വായ്പകളിൽ പിഴ പലിശ ഈടാക്കുന്നതല്ല. കൃത്യമായി വായ്പ തിരിച്ച് അടയ്ക്കുന്നവർക്ക് നിലവിലുള്ള റിബേറ്റ് തുടരും.