stadium

ചാലക്കുടിയിലെ ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമ്മാണം വീണ്ടും തുടങ്ങിയപ്പോൾ

ചാലക്കുടി: ലോക്ക്ഡൗണിനെ തുടർന്ന് നിറുത്തിവച്ച ചാലക്കുടിയിലെ ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമ്മാണം പുനഃരാരംഭിച്ചു. 15 തൊഴിലാളികളെ വച്ചാണ് വെള്ളിയാഴ്ച മുതൽ നിർമ്മാണം വീണ്ടും തുടങ്ങിയത്. സംസ്ഥാന കായിക വകുപ്പ് അനുവദിച്ച പത്തു കോടി രൂപയാണ് സ്റ്റേഡിയത്തിന്റെ നിർമ്മണ ചെലവ്.

ബാസ്‌കറ്റ് ബാൾ, വോളിബാൾ, ഷട്ടിൽ തുടങ്ങിയ കോർട്ടുകൾ നിലവിൽ വരും. ഇതിനു പുറമെ ഗ്യാലറിയും അനുബന്ധ സൗകര്യങ്ങളുമുണ്ടാകും. സർക്കാർ ഏജൻസിസായ കൈറ്റിനാണ് നിർമ്മാണച്ചുമതല. നഗരസഭയുടെ 75 സെന്റ് സ്ഥത്താണ് സ്റ്റേഡിയം നിർമ്മിക്കുന്നത്. ഇതിന്റെ പൂർണ്ണ നിയന്ത്രണവും നഗരസഭയ്ക്കായിരിക്കും. എത്രയും വേഗം നിർമ്മാണം പൂർത്തിയാക്കി നാടിന് സമർപ്പിക്കുന്നതിന് എം.എൽ.എ ബി.ഡി. ദേവസിയും നഗരസഭാ അധികൃതരും അതീവ ശ്രമമാണ് നടത്തുന്നത്.