തൃശൂർ : ശക്തന്റെ തട്ടകം മുതൽ പൂരാവേശത്തിലേക്ക് വഴി മാറുന്ന പൂരം കൊടിയേറ്റ ദിവസം ഇന്ന്. പാറമേക്കാവ് ക്ഷേത്രത്തിൽ ചടങ്ങ് എന്ന നിലയിൽ കൊടിയേറ്റം നടക്കുമെങ്കിലും പൂരത്തിലെ മറ്റൊരു പ്രധാന ക്ഷേത്രമായ തിരുവമ്പാടി എല്ലാ ചടങ്ങുകളും ഉപേക്ഷിച്ചു.
ഒപ്പം ഘടക ക്ഷേത്രങ്ങളായ മറ്റ് എട്ട് ക്ഷേത്രങ്ങളിലും പൂരവുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകളും ഉപേക്ഷിച്ചു. പാറമേക്കാവിൽ അഞ്ച് പേർക്ക് മാത്രമാണ് ചടങ്ങിൽ പങ്കെടുക്കാൻ അനുമതി. തുടർന്ന് വടക്കുന്നാഥ ക്ഷേത്രത്തിലെ കൊക്കർണിയിൽ ആറാട്ട് നടത്താനും കളക്ടർ അനുമതി നൽകിയിട്ടുണ്ട്. പൂര ദിവസം രാവിലെ മുതൽ പിറ്റേന്ന് ഉച്ചയ്ക്ക് വടക്കുന്നാഥനെ സാക്ഷി നിർത്തി തിരുവമ്പാടി - പാറമേക്കാവ് ഭഗവതിമാർ ഉപചാരം ചൊല്ലി പിരിയുന്നത് വരെയുള്ള കാഴ്ചകളെല്ലാം ഇത്തവണ ഓർമ്മയിലാകും..