ചാവക്കാട്: വൈദ്യുതി ബില്ലിൽ അപാകതയുണ്ടെന്നും ലോക്ക് ഡൗൺ കാലത്ത് സാധാരണക്കാരുടെ പോക്കറ്റിൽ നിന്നുള്ള പിടിച്ചുപറി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി കെ.വി. സത്താർ, ചാവക്കാട് മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റ് അനീഷ് പാലയൂർ, കൗൺസിലർ സൈസൺ മാറോക്കി, ജോബി വി.എസ് എന്നിവർ ചേർന്ന് പരാതി നൽകി. പരാതി അർഹമായ രീതിയിൽ പരിഗണിക്കാമെന്ന് അസിസ്റ്റന്റ് എൻജിനിയർ സജിത്ത് അറിയിച്ചു. പരിഹാരമായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ഉണ്ടാകുമെന്ന് നേതാക്കൾ അധികൃതരെ അറിയിച്ചു.