തൃശൂർ: കോർപറേഷൻ ഏപ്രിൽ 22 വരെ നൽകിയത് 80 ലക്ഷം രൂപയുടെ സൗജന്യഭക്ഷണം. ലോക്ക് ഡൗണായത് മുതൽ സംസ്ഥാന സർക്കാരിന്റെ ഉത്തരവ് പ്രകാരം തൃശൂർ കോർപറേഷൻ അഞ്ച് കിച്ചനുകൾ ആരംഭിച്ചിരുന്നു. ഈ കിച്ചനുകളിൽ നിന്നും അശരണരുടെ ക്യാമ്പുകളിലേക്കും ലോക്ക് ഡൗണിന്റെ ഭാഗമായി ജോലിക്കു പോകാൻ കഴിയാത്ത മറ്റു വരുമാന മാർഗമില്ലാത്തവർക്കും നൽകിയത് 80 ലക്ഷം രൂപയുടെ ഭക്ഷണം. ഇതിനായി തൃശൂർ കോർപ്പറേഷൻ ചെലവഴിച്ചത് 10 ലക്ഷം രൂപയാണ്. കൂടുതൽ സന്മസുളളവരുടെ നേതൃത്വത്തിൽ നിരവധി സഹായങ്ങൾ വന്നതിനാലാണ് ചെലവ് ചുരുക്കാനായത്. തൃശൂർ കോർപറേഷന്റെ കൂട്ടായ്മയോടെയുളള ആരോഗ്യവിഭാഗം ജീവനക്കാരെയും കൗൺസിലർമാരെയും സന്നദ്ധസേനകളെയും മറ്റു പൊതുപ്രവർത്തകരെയും കൗൺസിൽ അഭിനന്ദിച്ചു. 2018- 19 വർഷങ്ങളിലെ പ്രളയ അനുഭവത്തിന്റെ വെളിച്ചത്തിൽ മഴക്കാല പൂർവ്വശുചീകരണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പൂർത്തീകരിക്കാനും കൗൺസിൽ തീരുമാനിച്ചു.