വെള്ളാങ്ങല്ലൂർ: കൊവിഡ് 19 എന്ന മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിൽ പുത്തൻചിറ പഞ്ചായത്തിൽ കഴിയുന്ന ഓരോ കുടുംബങ്ങളും, വരാൻ പോകുന്ന മഴക്കാലത്തെ അതീവ ജാഗ്രതയോടെ നേരിടുന്നതിനുള്ള പ്രവർത്തനങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് വി.എ. നദീറിന്റെ നേതൃത്വത്തിൽ ആരംഭിച്ചു. ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ അംഗീകരിച്ച് 2020 ഏപ്രിൽ 26ന് പുത്തൻചിറ പഞ്ചായത്തിലെ എല്ലാ വീടുകളിലും ' ഡ്രൈഡേ ' ആചരിക്കാൻ തീരുമാനിച്ചു. പഞ്ചായത്തിലുള്ള മുഴുവൻ വീടുകളിലും, അകത്തും പുറത്തും ടെറസിനു മുകളിലും, കൊതുക് വളരാൻ സാദ്ധ്യതയുള്ള മറ്റു എല്ലാ സ്ഥലങ്ങളും പരിശോധിച്ചു. കൊതുകിനെ ഇല്ലായ്മ ചെയ്യുന്നതിനുള്ള നടപടികളുടെ ഭാഗമായിട്ടാണ് ഡ്രൈഡേ ആചരിക്കുന്നത്.