ചാലക്കുടി: ഉദ്യാഗസ്ഥന്മാരുട വികലമായ നിർദ്ദേശങ്ങൾക്കെതിരെ കേരളത്തിലെ റേഷൻ വ്യാപാരികൾ ഞായറാഴ്ച കരിദിനമായി ആചരിക്കും. മരിച്ചുപോയ വ്യക്തിയുടെ പേരിൽ ആരെങ്കിലും റേഷൻ വാങ്ങിയാൽ കടയുടമകളുടെ പേരിൽ നടപടി സ്വീകരിക്കുന്ന നിലപാടിന് എതിരെയാണ് പ്രതിഷേധം. കടയിൽ സാമൂഹിക അകലം പാലിക്കാതെ ആളുകൾ നിന്നാൽ ഉടമ പിഴയൊടുക്കണം എന്ന നിർദ്ദേശവും പ്രതിഷേധത്തിന് ഇടയാക്കുന്നു. ലോക്ക് ഡൗൺ വേളയിൽ റേഷൻ വിതരണത്തിന് മുതിരുന്ന കടയുടമകളെ ദ്രോഹിക്കുന്ന നിലപാട് തിരുത്തണമെന്ന് റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ ചാലക്കുടി താലൂക്ക് കമ്മിറ്റി പ്രസിഡന്റ് പി.ഡി. പോൾ ജനറൽ സെക്രട്ടറി കെ.കെ. പങ്കജാക്ഷൻ, വൈസ് പ്രസിഡന്റ് എം.കെ. സുനിൽ എന്നിവർ ആവശ്യപ്പെട്ടു.