തൃശൂർ: ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ആഘോഷമായ അക്ഷയതൃതീയയെ വരവേൽക്കാൻ ലക്ഷ്മി ജുവലറി ഒരുങ്ങി. രാജ്യം ലോക്ക് ഡൗണിലൂടെ കടന്നുപോകുമ്പോൾ സ്വർണ്ണാഭരണം വാങ്ങാൻ അഡ്വാൻസ് ബുക്കിംഗ് സൗകര്യമാണ് ലക്ഷ്മി ജുവലറി ഒരുക്കിയിരിക്കുന്നത്. ഷോ റൂമുകൾ തുറക്കാനാവാത്തതിനാൽ മനസിനിണങ്ങിയ ആഭരണങ്ങൾ സ്വന്തം ബഡ്ജറ്റിൽ ഇഷ്ടമുളള ഡിസൈനിൽ അനേകായിരം ഉപഭോക്താക്കൾക്ക് വാങ്ങാനാകും.

സാധാരണക്കാരുടെ താൽപര്യങ്ങൾക്ക് അനുസരിച്ച് ആഭരണങ്ങൾ കുറഞ്ഞ വിലകളിൽ ഉയർന്ന മൂല്യത്തോടെ വിവിധ ഓഫറുകളിലൂടെ സ്വന്തമാക്കാം. ഷോറൂം തുറന്നു പ്രവർത്തിക്കുമ്പോൾ നേരിൽ വന്ന് ആഭരണങ്ങൾ അതേ ഓഫറോടെ വാങ്ങാം. വിലയിലെ വ്യതിയാനങ്ങളെ മറികടക്കാൻ ഉപഭോക്താവിന് സഹായകരമായ സൗകര്യമാണ് അഡ്വാൻസ് ബുക്കിംഗ്. ആഭരണങ്ങൾ വാങ്ങുന്ന ദിവസത്തെ സ്വർണ്ണവില ബുക്ക് ചെയ്ത ദിവസത്തേക്കാൾ കൂടിയാൽ വിലയിലെ വർദ്ധന നൽകേണ്ടതില്ല. ബുക്ക് ചെയ്ത ദിവസത്തെ കുറഞ്ഞ വിലയ്ക്ക് സ്വർണ്ണം സ്വന്തമാക്കാം. ആഭരണങ്ങൾ വാങ്ങുന്ന ദിവസത്തെ വില ബുക്ക് ചെയ്ത ദിവസത്തേക്കാൾ കുറഞ്ഞാൽ അന്നത്തെ കുറഞ്ഞ വിലയിൽ ആഭരണം വാങ്ങാം. ബുക്ക് ചെയ്ത ദിവസത്തെ വിലയാണോ അതോ ആഭരണങ്ങൾ വാങ്ങാൻ നിശ്ചയിച്ച ദിവസത്തെ വിലയാണോ കുറവ്, ആ കുറഞ്ഞ വിലയിൽ ആഭരണങ്ങൾ ലഭിക്കും. വിവരങ്ങൾക്ക്: 9745287999