പുതുക്കാട്: നിരീക്ഷണ കാലാവധി പൂർത്തിയാക്കി മടങ്ങിയ സ്വീഡിഷ് പൗരന്മാർ സഞ്ചരിച്ച ടൂറിസം വകുപ്പിന്റെ വാഹനത്തിന്റെ ബാറ്ററി പൊട്ടിത്തെറിച്ചു. ദേശീയ പാത പുതുക്കാട് സിഗ്‌നൽ ജംഗ്ഷന് സമീപം ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പുതുക്കാട് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി ബാറ്ററി മാറ്റുന്നതിനുള്ള സൗകര്യങ്ങൾ ചെയ്തു കൊടുത്തു. വാഹനത്തിന്റെ തകരാർ പരിഹരിച്ച ശേഷം യാത്ര തുടർന്നു. കഴിഞ്ഞ ദിവസം റഷ്യൻ സംഘം പുതുക്കാട് ബേക്കറിയിൽ കയറിയതും വാർത്തയായിരുന്നു.