തൃശൂർ: ലോക്ക് ഡൗൺ നേരിടുന്നതിന്റെ ഭാഗമായി സർക്കാർ പ്രഖ്യാപിച്ച 17 ഇനങ്ങൾ അടങ്ങിയ പലവ്യഞ്ജന കിറ്റുകൾ പിങ്ക് ( പി.എച്ച്.എച്ച്) റേഷൻ കാർഡുടമകൾക്ക് 27 മുതൽ വിതരണം ചെയ്തു തുടങ്ങും. റേഷൻ കാർഡ് നമ്പർ അനുസരിച്ചാണ് കിറ്റ് വിതരണം. കാർഡിന്റെ അവസാന അക്കമനുസരിച്ചാണ് വിതരണം നിശ്ചയിച്ചിരിക്കുന്നത്. പൂജ്യത്തിൽ അവസാനിക്കുന്ന നമ്പറുകൾക്ക് ഏപ്രിൽ 27, 1-28, 2-29, 3-30, 4-2, 5-3, 6-4, 7-5, 8-6, 9-3 എന്ന ക്രമത്തിലാണ് വിതരണം. അതാത് ദിവസങ്ങളിൽ കിറ്റ് വാങ്ങാൻ കഴിയാത്തവർക്ക് ഈ ക്രമീകരണത്തിനു ശേഷം കിറ്റ് വാങ്ങാൻ അവസരം നൽകും. വിവിധ താലൂക്കുകളിൽ താലൂക്ക് സപ്‌ളൈ ഓഫീസർമാരുടെ നേതൃത്വത്തിൽ പൊതുവിപണിയിൽ നടത്തിയ പരിശോധനയിൽ തലപ്പിള്ളി താലൂക്കിൽ ഒന്നും ചാലക്കുടി താലൂക്കിൽ ഒന്നും സ്ഥാപനങ്ങളിൽ ക്രമക്കേട് കണ്ടെത്തി

കൈപ്പറ്റിയത് ഇങ്ങനെ

എ.എ. വൈ കാർഡ് ഉടമകൾ 52,677

സൗജന്യ ഭക്ഷ്യ കിറ്റ് കൈപ്പറ്റിയത് 51,720

98.18 ശതമാനം

റേഷൻവിഹിതം കൈപ്പറ്റിയത്

എ എ വൈ കാർഡുടമകൾ 46639 (പി.എം.ജി.കെ.എ.വൈ പദ്ധതി പ്രകാരം)

പിഎച്ച്എച്ച് കാർഡുടമകൾ 2,25,527