police
തെങ്ങ് വീണ് ഭാഗികമായി തകർന്ന പൊലീസ് വാഹനം

മാള: മേലഡൂരിൽ വച്ച് ഓടിക്കൊണ്ടിരുന്ന പൊലീസ് ജീപ്പിന് മുകളിൽ തെങ്ങ് വീണു. സംഭവത്തിൽ ആർക്കും പരിക്കില്ല. ജീപ്പിൻ്റെ പിൻഭാഗത്താണ് തെങ്ങ് വീണത്. ഡ്രൈവർ അടക്കം രണ്ട് പേർ മാത്രമേ ജീപ്പിൽ ഉണ്ടായിരുന്നുള്ളൂ. ജീപ്പ് ഭാഗികമായി തകർന്നു. മാളയിൽ നിന്ന് അഗ്നിശമന സേനയെത്തി തെങ്ങ് മുറിച്ചുനീക്കി. അന്നമനട പാലിശേരിയിൽ കുലച്ച 250 ഏത്തവാഴകൾ കനത്ത കാറ്റിൽ ഒടിഞ്ഞു വീണു. പാലിശേരി കുറ്റിപ്പുഴക്കാരൻ ജോൺസൻ്റെ വാഴകളാണ് ഒടിഞ്ഞു വീണത്. ഇയാൾ പാട്ടത്തിനെടുത്ത സ്ഥലത്താണ് വാഴക്കൃഷി ചെയ്തിരുന്നത്.

നിരവധി മേഖലയിൽ വാഴകളും മറ്റു കൃഷികളും നശിച്ചിട്ടുണ്ട്. നിരവധി സ്ഥലങ്ങളിൽ മരങ്ങൾ വീണ് വൈദ്യുതി കമ്പികൾ പൊട്ടി. വൈദ്യുത തൂണുകളും ഒടിഞ്ഞിട്ടുണ്ട്. വീടുകൾക്ക് മുകളിൽ മരം വീണ സംഭവവും ഉണ്ടായി.