പാവറട്ടി: ക്ഷേമപെൻഷൻ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി വൃദ്ധദമ്പതികൾ മാതൃക. കണ്ണോത്ത് നാട്ടുകല്ലിൽ താമസിക്കുന്ന പൊശ്ശേരി പി.എൻ. രാജനും ഭാര്യ അംബുജാക്ഷിയുമാണ് തങ്ങൾക്ക് ലഭിച്ച ക്ഷേമനിധിയിൽ നിന്ന് ഒരു തുക വെങ്കിടങ്ങ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. മനോഹരന് കൈമാറിയത്. ദീർഘകാലം വെങ്കിടങ്ങിൽ പൊതുപ്രവർത്തകനായിരുന്നു പി.എൻ. കുമാരൻ.