വടക്കഞ്ചേരി: കൊവിഡിനെ തുടർന്ന് നിറുത്തിവച്ചിരുന്ന സംസ്ഥാന പാതയിലെ റോഡുകളുടെ നിർമ്മാണം പുനരാരംഭിച്ചു. തൊഴിലാളികളുടെ എണ്ണം കുറച്ചും വേണ്ട അകലം പാലിച്ചുമാണ് തൊഴിലാളികൾ പണിയെടുക്കുന്നത്. പാതിവഴിയിൽ നിറുത്തിവച്ച കലുങ്കുകളുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് ആദ്യഘട്ടം പൂർത്തീകരിക്കുന്നത്.

പ്രതീക്ഷിക്കാതെ വന്ന മഴ നിർമ്മാണം തടസ്സപ്പെടുത്തുമോയെന്ന് ആശങ്കയുണ്ട്. റോഡിന്റെ ഒരു ഭാഗത്ത് നടക്കുന്ന കലുങ്കു നിർമ്മാണമാണ് കൊവിഡ് മൂലം നിറുത്തിവച്ചത്. ഇതിന്റെ നിർമ്മാണം ആദ്യഘട്ടം പൂർത്തീകരിക്കും. 21 ദിവസത്തെ ക്യൂറിംഗ് കാലാവധി പൂർത്തിയായ ശേഷം വാഹനങ്ങൾ ഈ ഭാഗത്തേക്ക് ഗതാഗതത്തിനായി തുറന്നു കൊടുത്ത ശേഷം റോഡിന്റെ മറുഭാഗത്ത് നിർമ്മാണം തുടങ്ങും.

നിർമ്മാണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ മണൽ, മെറ്റൽ എന്നിവ ലഭിക്കാത്തത് മൂലം നിർമ്മാണത്തിന് തടസം നേരിടുന്നുണ്ട്. ഇത് പരിഹരിക്കാൻ നടപടി സ്വീകരിച്ചതായി പൊതുമരാമത്ത് നിരത്ത് വിഭാഗം അധികൃതർ അറിയിച്ചു. കനത്ത മഴയ്ക്ക് മുമ്പായി റോഡിന്റെ നിർമ്മാണം പൂർത്തിയാക്കാൻ കഴിയാതെ വന്നാൽ സംസ്ഥാന പാത വടക്കാഞ്ചേരി മുതൽ വാഴക്കോട് വരെയുള്ള റോഡ് ഗതാഗതം തടസ്സപ്പെട്ടേക്കും.

കാപ്

സംസ്ഥാന പാത വടക്കാഞ്ചേരിയിൽ നടക്കുന്ന റോഡ് നിർമ്മാണം.