agriculture

തൃശൂർ: കാർഷിക മേഖലയുമായി ബന്ധപ്പെട്ട നവീന ആശയങ്ങൾ പ്രദർശിപ്പിക്കാനും വിപണനം ചെയ്യാനും അഗ്രി ബിസിനസ് ഇൻക്യുബേറ്റർ കെ.എ.യു റെയ്‌സ് 2020, കെ.എ.യു പെയ്‌സ് എന്നീ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സർക്കാരിന്റെ കാർഷിക ആർ.കെ.വി.വൈ റഫ്താർ പദ്ധതിയുടെ പിന്തുണയോടെയാണ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്. സ്റ്റാർട്ടപ്പുകൾക്ക് പുറമേ അഗ്രി ബിസിനസ് സംരംഭകർക്കും പരിപാടിയുടെ ഭാഗമാകാം. പ്രതിമാസം 10,000 രൂപ ലഭിക്കുന്നതോടൊപ്പം പ്രോഗ്രാം പൂർത്തിയാക്കിയ ശേഷം വിവിധ തലങ്ങളിൽ ട്രെയിനിംഗും ഉണ്ടാകും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പരമാവധി അഞ്ച് ലക്ഷം വരെ ഗ്രാന്റ് ലഭിക്കും. അപേക്ഷകൾ ഓൺലൈനായോ അല്ലെങ്കിൽ കെ.എ.യു വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത ആപ്ലിക്കേഷൻ ഫോം പൂരിപ്പിച്ച് ഇ മെയിലായോ മേയ് 15 വൈകിട്ട് 5ന് മുമ്പ് അയക്കാം. കൂടുതൽ വിവരങ്ങൾക്ക്: rabi.kau.in