ചാവക്കാട്: കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ വ്യാപാരികൾ അനുഭവിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് കൈത്താങ്ങായി മുഴുവൻ മെമ്പർമാർക്കുമായി പലിശ രഹിത വായ്പയായി ഒന്നര കോടി രൂപ നൽകാൻ ചാവക്കാട് മർച്ചന്റ്സ് അസോസിയേഷൻ. ഒരു മാസത്തിലധികമായി വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞു കിടക്കുന്നതിനാൽ പല ഉത്പന്നങ്ങളും വിൽപ്പന യോഗ്യമല്ലാതായിരിക്കുന്ന സാഹചര്യമുണ്ട്.

കടകൾ തുറക്കുന്ന സാഹചര്യത്തിലും പൊതുഗതാഗത സംവിധാനം ഇല്ലാത്തതിനാൽ വ്യാപാരത്തിന്റെ തോത് വളരെ കുറവാണ്. ഈ സാഹചര്യത്തിൽ വ്യാപാരികൾക്കു വേണ്ടി കേന്ദ്ര സംസ്ഥാന സർക്കാരുകൾ പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ചാവക്കാട് മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് കെ.വി. അബ്ദുൽ ഹമീദ്, ജനറൽ സെക്രട്ടറി ജോജി തോമസ്, ട്രഷറർ കെ.കെ. സേതുമാധവൻ, സെക്രട്ടറിമാരായ പി.എം. ജാഫർ, പി.എസ്. അക്ബർ എന്നിവർ പങ്കെടുത്തു.