ചാവക്കാട്: പുന്ന ശ്രീഅയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ 14-ാം പ്രതിഷ്ഠാദിന മഹോത്സവം ലോക്ക് ഡൗൺ നിർദ്ദേശം പാലിച്ച് ചടങ്ങുകൾ മാത്രമാക്കി. ഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് പൂജാദികർമ്മങ്ങൾക്ക് നിർദ്ദേശം നൽകി. കൂട്ട് ഗണപതി ഹോമം, വിശേഷാൽ പൂജ, ഭഗവദ് സേവ, നടക്കൽ പറ എന്നിവയുണ്ടായി.
ലോക്ക് ഡൗൺ ബാധകമായതിനാൽ തിടമ്പെഴുന്നള്ളിപ്പ്, രുദ്ര കമ്മിറ്റിയുടെ പൂരം വരവ്, മാളികപ്പുറത്തമ്മ വനിതാ കമ്മിറ്റിയുടെ കലാ പരിപാടികൾ എന്നിവ ഒഴിവാക്കി. ക്ഷേത്രം രക്ഷാധികാരി മോഹൻദാസ് ചേലനാട്ട്, പ്രസിഡന്റ് പി. യതീന്ദ്രദാസ്, ജനറൽ സെക്രട്ടറി എം.ബി. സുധീർ, എം.ടി. ബാബു, ഇ.വി. ശശി എന്നിവർ നേതൃത്വം നൽകി. ഭക്തജനങ്ങൾക്ക് പ്രവേശനമുണ്ടായിരുന്നില്ല.