തൃശൂർ: കഴിഞ്ഞ ദിവസം പെയ്ത വേനൽ മഴ കൂടുതൽ ലഭിച്ചത് പിറവത്ത്. ശക്തമായ ഇടിവെട്ടിനും മിന്നലിനും ഒപ്പമെത്തിയ വേനൽമഴ സംസ്ഥാനത്തു ഭുരിഭാഗം സ്ഥലങ്ങളിലും ലഭിച്ചു. 150.2 മില്ലിമീറ്റർ മഴയാണ് പിറവത്ത് ഞായറാഴ്ച രാവിലെ 8.30 മുതൽ തിങ്കളാഴ്ച രാവിലെ 8.30വരെ രേഖപ്പെടുത്തിയത്. 76.5 മി. മീറ്ററുമായി കൊച്ചി വിമാനത്താവളവും പരിസരവുമാണ് രണ്ടാം സ്ഥാനത്ത്.
കാസർകോട് ഒഴികെയുള്ള ജില്ലകളിലെ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ സ്റ്റേഷനുകളിൽ മഴ രേഖപ്പെടുത്തി. കാസർകോട് തന്നെ മലയോര മേഖലയിൽ ചെറിയ തോതിൽ മഴ ലഭിച്ചു. വേനൽമഴയുടെ 65 ശതമാനം ലഭിക്കേണ്ട മേയ് മാസത്തിന് മുമ്പേ ശരാശരി മഴ കേരളത്തിന് ലഭിച്ചു കഴിഞ്ഞു. 120.3 മി. മീറ്റർ ലഭിക്കേണ്ടിടത്ത് 111.4 മി.മീറ്റർ മഴ ലഭിച്ചു കഴിഞ്ഞു. എട്ട് ശതമാനത്തിന്റെ മാത്രം കുറവാണുള്ളതിനാൽ ശരാശരി മഴയായി ഇത് പരിഗണിക്കും.
നാലു ജില്ലകളിൽ കൂടുതൽ മഴ
വയനാട് 59
കോട്ടയം 57
പത്തനംതിട്ട 41
എറണാകുളം 23
കുറവിൽ കാസർകോട്
കാസർകോട് 91 ശതമാനം കുറവ്
കണ്ണൂർ 53 ശതമാനം കുറവ്
ലഭിച്ച മഴ (മില്ലി മീറ്ററിൽ)
കോന്നി 64
കോഴിക്കോട് 61.8
ആലുവ 61
കണ്ണുർ 55.2
ചാലക്കുടി 50.2
വൈക്കം 40
കൊല്ലം 38
ആലത്തൂർ 37.5