ഓഖി ദുരന്തത്തിന് ഇരയായ അഴീക്കോട് മത്സ്യത്തൊഴിലാളികൾക്ക് ഫിഷറീസ് ഡിപ്പാർട്ട്‌മെന്റ് നടപ്പിലാക്കിയ പുനരധിവാസ പദ്ധതിയിൽ കടൽ സുരക്ഷാ ഉപകരണങ്ങൾ വിതരണം ചെയ്യുന്നു
കൊടുങ്ങല്ലൂർ: 2017 നവംബറിലെ ഓഖി ദുരന്തത്തിന് ഇരയായ മത്സ്യത്തൊഴിലാളികൾക്ക് ഫിഷറീസ് ഡിപ്പാർട്ട്‌മെന്റ് നടപ്പിലാക്കിയ പുനരധിവാസ പദ്ധതിയിൽ ജില്ലയിലെ ഗുണഭോക്ത ഗ്രൂപ്പുകൾക്ക് ഉപകരണങ്ങൾ വിതരണം ചെയ്തു. ഒരു യൂണിറ്റിന് 8 ലക്ഷം രൂപ വരുന്ന ഫൈബർ വഞ്ചി, എൻജിൻ, വല, കടൽ സുരക്ഷാ ഉപകരണങ്ങൾ, ആഴക്കടൽ മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന ജി.പി.എസ്, എക്കോ സൗണ്ടർ തുടങ്ങിയ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന്റെ തുടക്കം കയ്പമംഗലം വ്യാസ സ്റ്റോറിൽ നടന്നു. ഫിഷറീസ് ഇൻസ്‌പെക്ടർ പി.പി. സിന്ധു, അസിസ്റ്റന്റ് വിനീഷ, മത്സ്യ ഫെഡ് ഉദ്യോഗസ്ഥൻ വിജയൻ എന്നിവരുടെ നേതൃത്വത്തിൽ ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ടാണ് വിതരണം നടത്തിയത്.