തൃശൂർ: അളവ് തൂക്കത്തിൽ കൃത്രിമം കാണിച്ചതിന് ജില്ലാ ലീഗൽ മെട്രോളജി വിഭാഗം കേസെടുത്തു. കുന്നംകുളത്തെ റേഷൻ കടയുടമയുടെ പേരിലാണ് കേസെടുക്കുകയും 5,000 രൂപ പിഴ ഈടാക്കുകയും ചെയ്തത്. കുപ്പിവെള്ളം, മാസ്‌ക്, സാനിറ്റൈസർ എന്നിവയ്ക്ക് അധികവില ഈടാക്കുന്നതും റേഷൻ കടകളിൽ അളവ് തൂക്കത്തിലുള്ള ക്രമക്കേടുകൾ എന്നിവ സംബന്ധിച്ച് നടത്തിയ പരിശോധനയിലാണ് കൃത്രിമം കണ്ടെത്തിയത്. ഇന്നലെ കുന്നംകുളം താലൂക്കിൽ 20 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. ജില്ലാ ലീഗൽ മെട്രോളജി വിഭാഗം ഇൻസ്പെക്ടർ ബി.സി അലൻസിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.