വടക്കാഞ്ചേരി: ജില്ലാ ഭരണകൂടത്തിന്റെ നിർദേശപ്രകാരം നഗരസഭ ഹൈവേ ക്ലീൻ അപ്പ് ഡ്രൈവ് നടത്തി ശേഖരിച്ച അജൈവ മാലിന്യം നീക്കം ചെയ്യാൻ ക്ലീൻ കേരള കമ്പനി നടപടികൾ തുടങ്ങി. ജില്ലാ അതിർത്തിയായ പഴയന്നൂർ ഷൊർണൂർ പാലം വരെയുള്ള ഹൈവേ ക്ലീൻ അപ്പിന്റെ മാലിന്യം ശേഖരിക്കും. രാവിലെ ആറു മുതൽ വാഹനങ്ങളിൽ പ്ലാസ്റ്റിക് മാലിന്യം ലോഡ് ചെയ്യുന്ന പ്രവൃത്തികൾ ആരംഭിച്ചു. നഗരസഭാ വൈസ് ചെയർമാൻ എം.ആർ. സോമനാരായണൻ വാഹനങ്ങൾ ഫ്‌ളാഗ് ഓഫ് ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ എൻ.കെ. പ്രമോദ് കുമാർ,​ ജയ പ്രീത മോഹൻ, ഹരിതകേരളം മിഷൻ ജില്ലാ കോ- ഓർഡിനേറ്റർ ജയകുമാർ, പെലിക്കൻ പ്രതിനിധി അരുൺ എന്നിവർ പങ്കെടുത്തു.