bjp
ബി.ജെ.പി ജില്ലാ പ്രവാസി ഹെൽപ്പ് ഡസ്‌ക് സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ: ബി.ജെ.പി ജില്ലാ ഹെൽപ്പ് ഡെസ്‌കിന്റെ ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. കൊവിഡ് മൂലം ഗൾഫ് മേഖലകളിൽ ദുരിതം അനുഭവിക്കുന്ന പ്രവാസികൾക്ക് വേണ്ട സഹായം അതത് രാജ്യങ്ങളിലെ പാർട്ടി ഘടകങ്ങളുമായും കേന്ദ്രസർക്കാരുമായും സഹകരിച്ച് എത്തിച്ച് നൽകുക എന്നതാണ് ഹെൽപ്പ് ഡെസ്‌കിന്റെ ലക്ഷ്യമെന്ന് അദ്ധ്യക്ഷത വഹിച്ചുകൊണ്ട് ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ്‌കുമാർ പറഞ്ഞു.

തിരിച്ച് എത്തണമെന്ന് ആഗ്രഹിക്കുന്നവരെ മുൻഗണനാക്രമത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികൾ കേന്ദ്ര സർക്കാർ ആരംഭിച്ച് തുടങ്ങിയെന്നും ഇവരെ നിരീക്ഷണത്തിലാക്കാനും പുനരധിവസിപ്പിക്കുന്നതിനും വേണ്ട നടപടികൾ സംസ്ഥാന സർക്കാർ എത്രയും പെട്ടന്ന് കൈകൊള്ളണമെന്നും സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞു.

ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് സമ്പൂർണ, ജില്ലാ ജനറൽ സെക്രട്ടറിമാരായ അഡ്വ. കെ.ആർ. ഹരി, അഡ്വ. ഉല്ലാസ് ബാബു, ജില്ലാ ട്രഷറർ സുജയ് സേനൻ, രഞ്ജിത്ത്, രമേഷ് മന്നത്ത്, നവീൻ മേലേടത്ത്, രഘുനാഥ് സി. മേനോൻ, എൻ. പ്രസാദ് എന്നിവർ പങ്കെടുത്തു.