മാള: സർക്കാർ നിർദേശ പ്രകാരം കൊച്ചിൻ ദേവസ്വം എംപ്ലോയീസ് ഓർഗനൈസേഷൻ തിരുവഞ്ചിക്കുളം ഗ്രൂപ്പ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരു കുട്ട പച്ചക്കറി, ഒരു കൂട പൂവ്വ് പദ്ധതിക്ക് തുടക്കം. കേരള കർഷക സംഘം ജില്ലാ സെക്രട്ടറി പി.കെ. ഡേവിസ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. തിരുവഞ്ചിക്കുളം ഗ്രൂപ്പിലെ മുഴുവൻ ദേവസ്വം ജീവനക്കാർക്കും വിത്തുകൾ വിതരണം ചെയ്തു. ഗ്രൂപ്പ് സെക്രട്ടറി സതീശൻ നമ്പൂതിരി കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് കെ.ഡി. ദാമോദരൻ നമ്പൂതിരി, കേന്ദ്ര കമ്മറ്റി അംഗങ്ങളായ രാജ് കുമാർ, ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി , ഗ്രൂപ്പ് വൈസ് പ്രസിഡന്റ് സുജയ്, ജോയിന്റ് സെക്രട്ടറി മഹേഷ് വാര്യർ എന്നിവർ പങ്കെടുത്തു.