എരുമപ്പെട്ടി: കടങ്ങോട് പഞ്ചായത്തിൽ നാട്ടിലേക്ക് മടങ്ങാൻ സാധ്യതയുള്ളത് 600 ഓളം പ്രവാസികളാണെന്ന് വിവര ശേഖരണത്തിൽ കണ്ടെത്തി. ഈ സാഹചര്യത്തിൽ മടങ്ങിയെത്തുന്നവർക്ക് നീരീക്ഷണത്തിൽ കഴിയുവാനുള്ള സൗകര്യം ഒരുക്കുന്നതിന് വേണ്ടി പഞ്ചായത്തിൽ അടിയന്തര യോഗം ചേർന്നു. ഇവർക്ക് താമസിക്കാനുള്ള സ്ഥലങ്ങളെ കുറിച്ച് യോഗത്തിൽ ധാരണയായി. ഇതിൽ ഭൂരിഭാഗം പേർക്കും വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിയുവാനുള്ള സൗകര്യമുണ്ടെന്ന് അറിയിച്ചതും യോഗം ചർച്ച ചെയ്തു. പ്രസിഡൻ്റ് രമണി രാജൻ, ആരോഗ്യ സ്റ്റാൻ‌ഡിംഗ് കമ്മിറ്റി ചെയർമാൻ ജലീൽ ആദൂർ, സെക്രട്ടറി എം. ജയൻ, മെഡിക്കൽ ഓഫീസർ ശോഭ, ഹെൽത്ത് ഇൻസ്പെക്ടർ ബാബു പങ്കെടുത്തു.