കയ്പമംഗലം: പെരിഞ്ഞനം സേവഭാരതിയുടെ നേതൃത്വത്തിൽ നാടൻ പച്ചക്കറികൾ വിതരണം ചെയ്തു. മുരിയാട് സേവഭാരതി പ്രവർത്തകർ സംഭരിച്ചു നൽകിയ പച്ചക്കറികളാണ് പെരിഞ്ഞനം സേവാഭാരതി പ്രവർത്തകർ ഏറ്റുവാങ്ങി പെരിഞ്ഞനത്തെയും സമീപ പ്രദേശങ്ങളിലേയും 300 ലേറെ വീടുകളിലേക്ക് വിതരണം ചെയ്തത്. പെരിഞ്ഞനം സേവാഭാരതി പ്രവർത്തകരായ രണദേവ്, രാജേഷ്, സുനിൽകുമാർ, അഭിലാഷ് എന്നിവർ നേതൃത്വം നൽകി.