കയ്പമംഗലം: കൊവിഡ് രോഗവ്യാപന പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കടകളിൽ ലോക്ക് ഡൗൺ നിർദ്ദേശം പാലിക്കുന്നത് സംബന്ധിച്ചുള്ള പരിശോധന തുടരുന്നു. കയ്പമംഗലം പഞ്ചായത്തിലെ മൂന്നുപീടിക, ചളിങ്ങാട്, വഴിയമ്പലം, പള്ളിവളവ്, കാളമുറി തുടങ്ങിയ പ്രദേശങ്ങളിലെ 33 കടകളിലാണ് പരിശോധന നടത്തിയത്. നിർദ്ദേശം ലംഘിച്ച ബേക്കറി, പച്ചക്കറിക്കട, ഇലക്ട്രിക് ഷോപ്പ്, സൂപ്പർ മാർക്കറ്റ്, ടൂൾസ് ഷോപ്പ് എന്നിവയ്ക്ക് പിഴ ചുമത്തി. ആകെ1200 രൂപയാണ് പിഴയായി ഈടാക്കിയത്. കയ്പമംഗലം പ്രഥമികാരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടർ വി. റോയ് ജേക്കബ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ എം.എസ്. ബിനോജ്, പി.വി. സുനിൽകുമാർ, കെ.വി. രഞ്ജിത്ത്, എം.എം. സക്കീർ എന്നിവർ പങ്കെടുത്തു.