pulakatukara-palam
പുലക്കാട്ടുക്കര പാലത്തിന്റെ കോണ്‍ക്രീറ്റിംഗ് ആരംഭിച്ചപ്പോള്‍

പുതുക്കാട്: മണലിപ്പുഴക്ക് കുറകെ പുലക്കാട്ടുക്കരയിൽ നിർമിക്കുന്ന പാലത്തിന്റെ കോൺക്രീറ്റിംഗ് ആരംഭിച്ചു. ലോക്ക് ഡൗൺ മൂലം ഒരു മാസം വൈകിയാണ് പ്രവർത്തികൾ ആരംഭിച്ചത്. ദേശീയപാതയിലെ പാലിയേക്കര ടോൾ പ്ലാസ ഒഴിവാക്കി വാഹനങ്ങൾക്ക് കടന്നുപോകാവുന്നതാണ് നെന്മണിക്കര തൃക്കൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഈ പാലം.

ദേശീയ പാതയിൽ പാലിയേക്കര മേൽപാലത്തിനു കീഴെ കൂടി പഴയ ദേശീയപാത വഴി പുലക്കാട്ടുക്കരയിൽ പാലം കടന്നാൽ ആമ്പല്ലൂർ വെള്ളാനിക്കോട് റോഡിലെത്താം. തുടർന്ന് ദേശീയപാത ആമ്പല്ലൂർ ജംഗ്ഷനിലും പാലത്തിന്റെ ഇരുവശങ്ങളിലും റോഡ് നിർമ്മിക്കാൻ തൃക്കൂർ, നെന്മണിക്കര ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തിൽ ഭൂമി വാങ്ങി നൽകിയിട്ടുണ്ട്. രണ്ട് കി.മീറ്റർ ദൂരം അധികം സഞ്ചരിക്കാമെങ്കിൽ ടോൾ നൽകാതെയും പ്ലാസയിൽ കാത്തു കിടക്കാതെയും ടോൾ പ്ലാസ മറികടക്കാമെന്നുള്ളതിനാൽ പുലക്കാട്ടുക്കര പാലത്തിന്റെ പ്രസക്തി എറെയാണ്. നബാഡിന്റെ മൂന്ന് കോടി ഉൾപടെ മൂന്ന് കോടി എഴുപത്തി അഞ്ച് ലക്ഷം രൂപ വിനിയോഗിച്ചാണ് പാലം നിർമ്മിച്ചത്.

......................................

കോൺക്രീറ്റിംഗ് ജൂൺ മാസത്തിന് മുമ്പ് പൂർത്തീകരിക്കും

പുലക്കാടുക്കര റഗുലേറ്ററിന് സമീപം പാലം വേണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കം ഉണ്ട്. മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥിന്റെ പ്രത്യേക താൽപര്യപ്രകാരമാണ് പാലം യാഥാത്ഥ്യമാക്കുന്നത്. മൂന്ന് ഘട്ടത്തിലായി നടക്കുന്ന കോൺക്രീറ്റിംഗ് ജൂൺ മാസത്തിന് മുമ്പ് പൂർത്തീകരിക്കും. പുഴയിൽ തൂണില്ലാതെ നിർമ്മിക്കുന്ന പാലത്തിന് 45 മീറ്റർ നീളവും 11.5 മീറ്റർ വീതിയും ഉണ്ടായിരിക്കും. ബോഡ് ഗാർഡർ സംവിധാനത്തിൽ സംസ്ഥാനത്ത് നിർമിക്കുന്ന സംസ്ഥാനത്തെ ഏറ്റവും നീളം കൂടിയ പാലമാണ് പുലക്കാട്ടുക്കരയിലേത് എന്ന പ്രത്യേകതയും ഉണ്ട്.

പുലക്കാട്ടുക്കര പാലത്തിന്റെ കോൺക്രീറ്റിംഗ് ആരംഭിച്ചപ്പോൾ