anthikkad
സഹോദരങ്ങൾ ദുരിതാശ്വാസനിധിയിലേക്ക് നൽകുന്ന സമ്പാദ്യം അന്തിക്കാട് എസ്.ഐ ജിനേഷിന് കൈമാറുന്നു.

അന്തിക്കാട് : തങ്ങളുടെ യു ട്യൂബ് ചാനലിനായുള്ള ഉപകരണം വാങ്ങുന്നതിനായി സ്വരുക്കൂട്ടിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി സഹോദരങ്ങൾ മാതൃകയായി. കയ്പമംഗലം പുഴങ്കര ഇല്ലത്ത് സബീറിന്റെയും നിമിതയുടെയും മക്കളായ ഒമ്പതു വയസുകാരി നൈലയും ഏഴു വയസുകാരൻ നഹിയാനുമാണ് അന്തിക്കാട് പൊലീസ് സ്റ്റേഷനിലെത്തി എസ്.ഐ കെ.ജെ ജിനേഷിന് തുക കൈമാറിയത്. നൈല ടാക്കീസ് എന്ന നാട്ടറിവുകൾ പരിചയപ്പെടുത്തുന്ന ഇവരുടെ യു ട്യൂബ് ചാനലിനാവശ്യമായ ഉപകരണങ്ങൾ വാങ്ങുന്നതിനായി കൂട്ടി വച്ചിരുന്ന തുകയാണ് നൽകിയത്. പ്രളയകാലത്തും ഈ കുട്ടികൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിരുന്നു. കാർ വാഷ് സ്ഥാപനം നടത്തുന്ന ഇവരുടെ പിതാവ് സബീർ വാട്ടർഡാൻസും അറിയപ്പെടുന്ന കാരുണ്യ പ്രവർത്തകനാണ്.