തൃശൂർ: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ വീടുകളിൽ 890 പേരും ആശുപത്രികളിൽ 22 പേരും ഉൾപ്പെടെ 912 പേർ നിരീക്ഷണത്തിൽ. ഇന്നലെ ആറ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് പേർ ആശുപത്രി വിട്ടു. 32 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇതുവരെ 1221 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 1044 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. 177 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
260 ഫോൺകോളുകൾ ജില്ലാ കൺട്രോൾ സെല്ലിൽ ലഭിച്ചു. 38 പേർക്ക് കൗൺസലിംഗ് നൽകി. ദ്രുതകർമ്മസേന 814 വീടുകൾ സന്ദർശിച്ചു. ശക്തൻ പച്ചക്കറി മാർക്കറ്റിൽ 1626 പേരെയും മത്സ്യച്ചന്തയിൽ 570 പേരെയും പഴവർഗങ്ങൾ വിൽക്കുന്ന മാർക്കറ്റിൽ 69 പേരെയും സ്‌ക്രീൻ ചെയ്തു. ഡെങ്കിപ്പനി തടയുന്നതിനുളള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തറയിൽ ഉറവിട നശീകരണ പ്രവർത്തനങ്ങൾ നടത്തി.