കൊടുങ്ങല്ലൂർ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം നൽകുന്നത് വിവാദമാകുന്നതിനിടെ ഒന്നാം ക്‌ളാസുകാരൻ തന്റെ സമ്പാദ്യം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. എടവിലങ്ങ് കോതാട് സ്വദേശി ഗിരീഷ് സവിത ദമ്പതികളുടെ മകനും ഒന്നാം ക്‌ളാസുകാരനുമായ ഭഗത് വി. ഗിരീഷാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ നമ്പാദ്യ കുടുക്കയിലെ നാലായിരം രൂപ കൈമാറിയത്. ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എ ഈ സംഖ്യ ഏറ്റുവാങ്ങി. വാർഡ് മെമ്പർ മിനി തങ്കപ്പൻ, എടവിലങ്ങ് പഞ്ചായത്ത് സെക്രട്ടറി ജലീൽ തുടങ്ങിയവർ സംബന്ധിച്ചു.