തൃശൂർ: ലോക്ക് ഡൗൺ തുടരുന്ന സാഹചര്യത്തിൽ അസംഘടിത തൊഴിലാളികൾക്ക് 1000 രൂപ ധനസഹായം നൽകും.. കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷ ബോർഡിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലാളികൾക്കാണ് തുക വിതരണം ചെയ്യുന്നത്. അർഹരായ അംഗങ്ങൾ വെള്ളക്കടലാസ്സിൽ പേര്, മേൽവിലാസം, ജനനതിയ്യതി, വയസ്സ്, അംഗത്വ നമ്പർ, മൊബൈൽ നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ, ഐ എഫ് എസ് സി കോഡ്, ബ്രാഞ്ച് എന്നിവ രേഖപ്പെടുത്തിയ അപേക്ഷയോടൊപ്പം പദ്ധതിയുടെ പാസ്സ് ബുക്ക്, അംഗത്വ കാർഡ്, ബാങ്ക് പാസ്സ്ബുക്കിന്റെ പകർപ്പ്, ആധാർ കാർഡ്, എന്നിവയുടെ പകർപ്പ് സഹിതം അപേക്ഷിക്കാം. അപേക്ഷകൻ മറ്റ് ക്ഷേമ നിധികളിലൊന്നും അംഗമല്ല എന്നുള്ള സത്യപ്രസ്താവനയും അപേക്ഷയോടൊപ്പം നൽകണം. അപേക്ഷകൾ ഏപ്രിൽ 30 നു മുൻപായി unorganisedwssbtsr@gmail.com എന്ന ഇമെയിൽ വിലാസത്തിൽ ലഭിക്കണം. 04872385900, 9846922223.