തൃപ്രയാർ: നാട്ടിക ഫർക്ക ജേർണലിസ്റ്റ് അസോസിയേഷൻ അംഗങ്ങൾക്ക് ഗീതാഗോപി എം.എൽ.എ കിറ്റുകൾ വിതരണം ചെയ്തു. അരിയും പലവ്യഞ്ജനങ്ങളുമാണ് നൽകിയത്. അസോസിയേഷൻ ഭാരവാഹികളായ ടി.വി സദാശിവൻ, ജോസ് താടിക്കാരൻ, എം.എസ് സജീഷ്, ടി.എസ് മുനീബ്, കെ.ആർ മധു, ബിജു അഗസ്റ്റിൻ, സതീഷ് കല്ലയിൽ എന്നിവർ നേതൃത്വം നൽകി. പ്രവാസിയായ റഷീദ് പുതുശ്ശേരിയാണ് കിറ്റുകൾ നൽകാൻ സഹകരിച്ചതെന്ന് ഗീതാഗോപി എം.എൽ.എ പറഞ്ഞു.