തൃശൂർ : ലോക്ക് ഡൗൺ കാലത്തും ജില്ലയിൽ നെല്ല് സംഭരണം സമ്പൂർണ വിജയം. മേയ് 30നകം നെല്ല് സംഭരണം പൂർത്തിയാക്കാൻ കഴിയുമെന്നാണ് സപ്ലൈകോ അധികൃതർ പ്രതീക്ഷിക്കുന്നത്. നെല്ല് സംഭരണം പൂർത്തിയാകുമ്പോൾ ഒരു ലക്ഷം ടൺ നെല്ല് വരെ സംഭരിക്കാൻ സപ്ലൈകോയ്ക്ക് സാധിക്കും. ജില്ലയിൽ 19,000 ഹെക്ടറിലാണ് (47,500 ഏക്കർ) നെല്ല് സംഭരിക്കുന്നത്. ഇതിൽ 9,000 ഹെക്ടർ വരുന്ന കോൾ ഇതര മേഖലകളിൽ മുഴുവൻ നെല്ല് കൊയ്ത് സംഭരിച്ചു കഴിഞ്ഞു. 10,000 ഹെക്ടർ വരുന്ന കോൾമേഖലയിൽ 21,876 ഏക്കറിലെയും സംഭരണം പൂർത്തീകരിച്ചു. ആകെ 3,124 ഏക്കർ മാത്രമാണ് കൊയ്ത് നെല്ല് സംഭരിക്കാനുള്ളത്. ഇതുവരെയായി 162 കോടി മൂല്യം വരുന്ന 60,311 ടൺ നെല്ല് സംഭരിക്കാൻ സപ്ലൈകോയ്ക്ക് സാധിച്ചിട്ടുണ്ട്. ചാലക്കുടി 4,377 ടൺ, ചാവക്കാട് 8,545, കൊടുങ്ങല്ലൂർ 302, മുകുന്ദപുരം 3,709, തൃശൂർ 19,787, തലപ്പിള്ളി 23,587 എന്നിങ്ങനെയാണ് ഇത് വരെയായി സംഭരിച്ചതിന്റെ കണക്ക്. 42,334 പേരാണ് ഇതുവരെയായി ഓൺലൈൻ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയത്.

സംഭരിക്കാനുള്ളത്


പോർക്കുളം (100 ഏക്കർ), കാട്ടകാമ്പൽ (750 ഏക്കർ), കാറളം (700 ഏക്കർ), പൊറത്തിശ്ശേരി (200 ഏക്കർ), കാട്ടൂർ (100 ഏക്കർ), മറ്റത്തൂർ (25 ഏക്കർ), പുന്നയൂർക്കുളം (680 ഏക്കർ), കാടുകുറ്റി (40 ഏക്കർ), പറപ്പൂക്കര (73 ഏക്കർ) എന്നിവക്ക് പുറമെ മുല്ലശ്ശേരി, അരിമ്പൂർ, ചാഴൂർ , തോളൂർ, എന്നിവിടങ്ങളിൽ ഉള്ള കോൾ ഡബിൾ (456 ഏക്കർ)